Monday, May 5, 2025 6:31 pm

ഭരണഘടന ഭേദഗതി വേണം; വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി, വിമർശനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. ഇതിനിടെ ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്. ഭരണഘടനാ ഭേദ​ഗതി പരാമർശത്തിനെതിരെ കോണ്‍ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺ​ഗ്രസ് പറയുന്നു.

ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണം. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതിയും ആവശ്യമാണ്. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ബിജെപി സ്ഥാനാർത്ഥിയും വിവാദ പരാമർശം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പരാമർശം വിവാദമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

0
മല്ലപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോൺഗ്രസ്...

ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
തിരുവല്ല : ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന...

സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സവിശേഷ...

കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി...