കോന്നി: അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതായി അഡ്വ.കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയിരിക്കുന്നത്. ജൂലൈമാസത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റില്‍ പണികള്‍ തുടങ്ങാനാണ് തീരുമാനം. 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചിരിക്കുന്നത്. പത്തനാപുരം ആസ്ഥാനമായ തോമസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുതമല. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുര്‍വേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകള്‍ താണ്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചന്‍കോവിലാറ് രണ്ട് കരകളായി വേര്‍തിരിക്കുകയാണ്. ഇരുകരകളിലുമുള്ളവര്‍ പരസ്പരം കാണണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണുള്ളത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിജനീഷ് കുമാര്‍ എം.എല്‍.എ നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പാലത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.
അരുവാപ്പുലം, ഐരവണ്‍ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോള്‍ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. ഐരവണ്‍ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് കോന്നി ചുറ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികള്‍ക്ക് എളുപ്പം മെഡിക്കല്‍ കോളേജിലുമെത്തിച്ചേരാനും പാലം ഉപകരിക്കും. അച്ചന്‍കോവില്‍ – പ്ലാപ്പള്ളി റോഡില്‍ നിന്നുമാണ് പാലം ഐരവണ്‍ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാല്‍ പാലം വരുന്നതോടെ കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കോന്നിയില്‍ എത്താതെ അച്ചന്‍കോവില്‍ റോഡുവഴി കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാന്‍ കഴിയും. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവര്‍ മധുര മെഡിക്കല്‍ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീറ്റര്‍ ദൂരം വരും. തെങ്കാശി ജില്ലക്കാര്‍ക്ക് പകുതി ദൂരം യാത്ര ചെയ്താല്‍ കോന്നി മെഡിക്കല്‍ കോളേജിലെത്താം. കൊല്ലം ജില്ലക്കാരും, തമിഴ്നാട്ടുകാരും കോന്നി മെഡിക്കല്‍ കോളേജിലേക്ക് എത്തുമ്പോള്‍ കോന്നി ടൗണില്‍ വരാതെ ഐരവണ്‍പാലം വഴി അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയും. കോന്നിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. നിലവിലെ സാഹചര്യത്തിന്അനുസൃതമായി കരാര്‍കമ്പനി 22ശതമാനംഅധിക തുകആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അന്തിമഅനുമതിലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എഅറിയിച്ചു.