പത്തനംതിട്ട : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകന്റെ സ്മരണ നിലനിർത്തുന്നതിനായി കെ.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന കെ.കരുണാകരൻ സ്മാരക മന്ദിര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം കെ.പി.സി.സി നിർദ്ദേശാനുസരണം ജില്ലയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ പതിനായിരം രൂപ വീതം ശേഖരിച്ച് നല്കുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു.
ഭവന സന്ദർശനത്തിനും ജനസമ്പർക്ക പരിപാടികൾക്കും അതാത് ബൂത്തുകളിൽ നിന്നുള്ള കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷക സംഘടനാ ഭാരവാഹികളും നേതാക്കളും നേതൃത്വം നല്കും. ധനശേഖരണത്തിനായുള്ള സംഭാവനാ കൂപ്പണുകൾ ഡി.സി.സി നേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റുമാർക്ക് കൈമാറി. ഒക്റ്റോബർ 25-ന് മുമ്പ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടേയും 30-ന് മുമ്പായി ബൂത്ത് കമ്മിറ്റികളുടേയും പുന:സംഘടന പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുവാൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ്, കെ.പി.സി.സി മീഡിയാ സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.എസ്.സരിൻ, നേതാക്കളായ മാലേത്ത് സരളാദേവി, എ ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എ.സുരേഷ് കുമാർ,
അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റെജി തോമസ്, കെ.ജയവർമ്മ, ലാലു ജോൺ, സുനിൽ എസ്.ലാൽ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.