കോന്നി : കോന്നി താലൂക്ക് ആശുപത്രിയുടെ വികസന വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നിലവിലെ ക്യാഷ്വലിറ്റി കെട്ടിടത്തിന്റെ മുകളിൽ നിർമ്മിക്കുന്ന മൂന്ന് നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ തൊണ്ണൂറ് ശതമാനത്തിലേറെ പൂർത്തിയാക്കി പെയിന്റിങ് ജോലികൾ ആണ് നിലവിൽ നടക്കുന്നത്. ഉടൻ തന്നെ കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ ആണ് അധികൃതർ ലക്ഷ്യമിടുന്നത്. കോണി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് പത്ത് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്.
കെട്ടട നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു എങ്കിലും ഒരു ഘട്ടത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയിരുന്നു. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊട്ടടുത്ത കെട്ടിടത്തിൽ ആണ് ഓ പി പ്രവർത്തിക്കുന്നത്. ഇവിടുത്തെ നിലവിലുള്ള സ്ഥലപരിമിതി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഗൈനക്കോളജി വിഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കോന്നിയിലെ മലയോര മേഖലയിൽ നിന്ന് നിരവധി ആളുകൾ ആണ് കോന്നി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ മലയോര മേഖലയിലെ ജന വിഭാഗങ്ങൾക്ക് ഇത് വലിയ ആശ്വാസം പകരുമെന്ന് ഉറപ്പാണ്.