കോന്നി : താലൂക്ക് ആശുപത്രി കെട്ടിടത്തിലെ പുതിയ നിലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. നേരത്തെ നിർമ്മിച്ച രണ്ടുനില കെട്ടിടത്തിന് മുകളിലാണ് പുതിയ ബ്ലോക്ക് പണിയുന്നത്. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ച 7.50 കോടി രൂപ ചെലവിൽ 3 നിലകൾ കൂടിയാണ് പണിയുന്നത്. കെട്ടിടം പണി നടക്കുന്നതിനാൽ ഒപിയും അത്യാഹിത വിഭാഗവും താഴെയുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇവ പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവിൽ ആശുപത്രിയിൽ 30 കിടക്കകളുള്ള കിടത്തിച്ചികിത്സാ വാർഡ് പ്രവർത്തിക്കുന്നുണ്ട്.
പുതിയ കെട്ടിടത്തിൽ 3 വാർഡുകൾ കൂടി ക്രമീകരിക്കുന്നതോടെ 50ലധികം ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം താലൂക്ക് ആശുപത്രിയിൽ ഉണ്ടാകും. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ആർദ്രം ഒ.പി ബ്ലോക്ക് എന്നിവ ക്രമീകരിക്കും. ഒന്നാംനിലയിൽ ഒപി ബ്ലോക്ക് സ്ഥാപിക്കുന്നതിനൊപ്പം താഴത്തെ നിലയിലേക്ക് അത്യാഹിത വിഭാഗം മാറ്റി ക്രമീകരിക്കും. രണ്ടാംനിലയിൽ ഗൈനക്കോളജി വാർഡ് സജ്ജമാക്കും. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ലേബർ വാർഡ്, ലേബർ റൂം തുടങ്ങിയവയും ഉണ്ടാകും. മൂന്നാം നിലയിൽ നേത്ര രോഗികൾക്കായി ഐ ഓപ്പറേഷൻ തിയറ്ററും വാർഡും ക്രമീകരിക്കും. നാലാംനിലയിൽ പുരുഷന്മാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും. എല്ലാ നിലയിലും നഴ്സിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1