കോന്നി : തണ്ണിത്തോട് – തേക്കുതോട് നിവാസികളുടെ യാത്രാ ദുരിതം അവസാനിച്ചു. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മാണം പൂർത്തിയാക്കിയത്.
റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിച്ചത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്. എട്ടു മാസമായിരുന്നു നിര്‍മ്മാണ കാലാവധി. എന്നാൽ പല വിധ കാരണങ്ങളാൽ നിർമാണം വൈകിയിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗവും ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരവും റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തിയും ഒരേദിവസമാണു നിര്‍മാണം ആരംഭിച്ചത്. മലയോര മേഖലയിലെ നിരവധി ആളുകൾ ആയിരുന്നു വർഷങ്ങളായി റോഡ് തകർന്ന് കിടന്നിരുന്നത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്.
ഹയർ സെക്കണ്ടറി സ്‌കൂൾ അടക്കം ഉള്ള പ്രദേശത്ത് വിദ്യാർഥികൾ ഉൾപ്പെടെ വളരെ ബുദ്ധിമുട്ടിയാണ് സ്ഥാപനങ്ങളിൽ എത്തിയിരുന്നത്. മഴക്കാലത്ത് പ്ലാന്റേഷൻ ഭാഗത്ത് മണ്ണിടിഞ്ഞ് വീണതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ നിരവധി ജനങ്ങൾക്ക് ആണ് യാത്ര ദുരിതത്തിന് പരിഹാരമായത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.