Saturday, May 3, 2025 7:28 am

കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം മെയ് 9ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം മെയ് 9ന് കലഞ്ഞുർ സ്കൂൾ മൈതാനിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. കലഞ്ഞൂർ പഞ്ചായത്തിന്റെ സമസ്ത മേഖലയിലും സമ്പൂർണ്ണ വികസനം എത്തിക്കുന്നതിന് വേണ്ടി പിണറായി വിജയൻ സർക്കാരിന്റെ സഹായത്താൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവുമാണ് ധനകാര്യ മന്ത്രി നിർവഹിക്കുന്നത്.

മൂന്ന് കോടി രൂപ അനുവദിച്ച് കലഞ്ഞൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്, 4.84 കോടി രൂപ അനുവദിച്ച ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഉദയ ജംഗ്ഷൻ മലനട റോഡ്, രണ്ടു കോടി രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക്, 50 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ ആധുനിക സയൻസ് ലാബ്, 20 ലക്ഷം രൂപ അനുവദിച്ച് കലഞ്ഞൂർ എൽപിഎസിന് ക്ലാസ് മുറികൾ, എംഎൽഎ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ച് പുനലൂർ മൂവാറ്റുപുഴ റോഡിന് കുറുകെ നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ കാൽനട മേൽപ്പാലം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ബസ് കൈമാറ്റം, 25 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന മൂഴി- അമ്പോലിൽ- പുതുവൽ റോഡ്, 30 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കൊല്ലൻമുക്ക് – പറയൻകോട്- മാമൂട് റോഡ്, 5.25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ഇലവന്താനംപടി- അർത്ഥനാൽ പടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും 40 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച കീച്ചേരി പാലത്തിന്റെ ഉദ്ഘാടനവുമാണ് ധനകാര്യ വകുപ്പ് മന്ത്രി നിർവഹിക്കുന്നത്. മെയ് 9 വൈകുന്നേരം 4 മണിക്ക് കലഞ്ഞൂർ സ്കൂൾ മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കും. വൈകുന്നേരം 6 മണി മുതൽ പാലാ ഫോർ യു ഇവന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി പുഷ്പവല്ലി ചെയർപേഴ്സണായും കലഞ്ഞൂർ സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.രാജേഷ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി

0
മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ...

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

0
ദില്ലി : പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ...

മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം

0
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം...

അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

0
ന്യൂഡല്‍ഹി: അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്....