പത്തനംതിട്ട : ശബരിമല തീര്‍ഥാടന പാതയോരങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അയ്യപ്പ ഭക്തരുടെ സഞ്ചാരം തടസപ്പെടുത്തുന്നുവെന്ന് പരാതി. പ്രധാന പാതയോരങ്ങളില്‍ വ്യക്തികളുടെയും പൊതുമരാമത്ത് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. വീട്, മതില്‍ നിര്‍മ്മാണത്തിനായുള്ള വസ്‌തുക്കള്‍ റോഡിന്റെ ഓരത്താണ് നിക്ഷേപിച്ചിട്ടുള്ളത്. പ്രധാനമായും വശങ്ങളില്‍ താമസിക്കുന്നവരാണ് ഗതാഗത തടസം നേരിടുന്ന വിധത്തില്‍ സാധന സാമഗ്രികള്‍ പാതയോരത്ത് ഇറക്കി ഇട്ടിരിക്കുന്നത്. പത്തനംതിട്ട നഗരത്തിലെ ടാറിങ്ങും ഗതാഗതം തടസപ്പെടും വിധമാണ്. ടി.കെ റോഡില്‍ നന്നുവക്കാടിന് സമീപം ഓട നിര്‍മ്മാണം നടക്കുകയാണ്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതല്‍ പെരുനാട് മാര്‍ക്കറ്റ് വരെയുമുള്ള മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യക്‌തികളും സര്‍ക്കാരും നടത്തിവരുന്നു.
റോഡ് സൈഡില്‍ വെട്ടിയിട്ടിരിക്കുന്ന തടികളും കുറവല്ല. ഗതാഗതത്തിന് കാഴ്‌ച്ച മറയ്‌ക്കുന്ന വിധത്തില്‍ റോഡിലേക്ക് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും പ്രശ്‌നം സൃഷ്‌ടിക്കുന്നു. പാതയോരങ്ങളില്‍ വാഹനങ്ങളുടെ സുരക്ഷിതമല്ലാത്ത പാര്‍ക്കിംഗും പ്രശ്‌നം സൃഷ്‌ടിക്കുന്നു. ടി.കെ റോഡില്‍ കുമ്പനാട്, പുല്ലാട്, ഇരവിപേരൂര്‍, ഇലന്തൂര്‍ മേഖലകളില്‍ ഇത്തരത്തിലുള്ള പാര്‍ക്കിംഗ് ഏറെയാണ്. റോഡിന് ഇരുവശങ്ങളിലും ഒരേ മേഖലയില്‍ നടക്കുന്ന പാര്‍ക്കിംഗ് ഗതാഗത കുരുക്ക് സൃഷ്‌ടിക്കാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ ഓരത്ത് നാല്‍കാലികളെ കെട്ടുന്നവരും ഏറെയുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033