കൊച്ചി: പ്രാദേശിക ഭാഷകളുടെ വികാസത്തിനായി സര്‍ക്കാര്‍, കോടതി നടപടികളും ഭരണഭാഷയും പ്രദേശികവത്ക്കരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കീഴ്‍ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചു. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ പലതും ഇപ്പോഴും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച പരാതിക്ക് പിന്നാലെ ഉപഭോക്തൃ കോടതികളിലെ ഭാഷയും മലയാളമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജസ്റ്റസ് വിൽസൺ കത്തയച്ചു. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കെഎസ്ഇബിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കെഎസ്ഇബി സമർപ്പിച്ച മറുപടിയുടെ മലയാളം പരിഭാഷ ലഭ്യമാക്കണമെന്ന അപേക്ഷ പാലക്കാട് ഉപഭോക്തൃ കോടതി നേരത്തെ തള്ളിയിരുന്നു. ഉപഭോക്തൃ കോടതിയില്‍ നിലവില്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്ന് ഉപഭോക്ത തർക്കപരിഹാര ഫോറം പ്രസിഡന്‍റ് വി. വിനയ് മേനോൻ നല്‍കിയ ഉത്തരവിൽ പറയുന്നു. 1973 ലെ ഹൈക്കോടതിയുടെ 7-ാം നമ്പർ സർക്കുലർ പ്രകാരം വിധി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്ന് വ്യക്തമാക്കുന്നുണ്ട്. കേരള സർക്കാർ, കോടതി വിധികള്‍ മലയാളത്തില്‍ വേണ്ടവര്‍ക്ക് അങ്ങനെ കൊടുക്കാന്‍ നിർദ്ദേശിക്കുന്നു. ഈ വസ‍്തുതകൾ മറച്ചുവെച്ചാണ് കോടതി ഭാഷ ഇംഗ്ലീഷാണെന്ന് പാലക്കാട് ഉപഭോക്തൃ കോടതിയില്‍ നിന്നും പരാമർശമുണ്ടായതെന്ന് ബോബന്‍ മാട്ടുമന്ത ചൂണ്ടിക്കാണിച്ചു. ‘മലയാളം ഭരണഭാഷയായ സംസ്ഥാനത്തെ സര്‍ക്കാറിന്‍റെ കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഇബി. ഈ കെഎസ്ഇബിക്കെതിരെ മലയാളത്തിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്ക് കെഎസ്ഇബി മറുപടി നല്‍കിയത് ഇംഗ്ലീഷില്‍. ഇത് മലയാളത്തിലാക്കി നല്‍കണമെന്നായിരുന്നു തന്‍റെ പരാതി. എന്നാല്‍, കോടതിക്ക് പ്രത്യക ചെലവോ സമയ നഷ്‍ടമോ, പരിഭാഷകനെയോ ആവശ്യമില്ലാതിരുന്നിട്ടും തന്‍റെ പരാതി പാലക്കാട് ഉപഭോക്തൃ കോടതി തള്ളിയതിനാലാണ് ഹൈക്കോടിയെ സമീപിച്ച’തെന്ന് ബോബന്‍ മാട്ടുമന്ത പറയുന്നു.
നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇരുമ്പുമറയാണ് ഇംഗ്ലീഷ് എന്നും അതു മാറിയാലേ കോടതി നടപടികള്‍ സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയൂവെന്നും 1987 ൽ ജസ്റ്റിസ് കെ. കെ. നരേന്ദ്രൻ കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബോബന്‍ ചൂണ്ടിക്കാട്ടുന്നു. അത് പോലെ ഹൈക്കോടതി കോടതി വിധി മലയാളത്തിൽ പ്രസിദ്ധീകരിച്ച് കേരളം രാജ്യത്തിന് മാതൃകയായത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സുപ്രീകോടതിയും പ്രാദേശികഭാഷകളില്‍ വിധിന്യായം നല്‍കി. ഇതിന്‍റെ തുടര്‍ച്ചകളുടെ ഭാഗമായാണ് ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയുടെ 317 വിധികളും കീഴ്‍ക്കോടതിയുടെ 5,186 വിധിന്യായങ്ങളും മലയാളത്തില്‍ കോടതി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033