ലക്നൗ: യുപി യിൽ ട്രാക്ടർ ട്രോളിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. സാംബാളിലാണ് അപകടമുണ്ടായത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി സാംബാൾ – ഹസൻപൂർ റോഡിലാണ് അപകടം സംഭവിച്ചത്. രാജ്‍പുര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. ഗാസി റാം (60), മഹിപാൽ (55), ഗുമാനി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിയോടിയെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബൻസൽ പറഞ്ഞു. ലഖാൻപൂർ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവരും പരിക്കേറ്റവരും. ബുലന്ദ്ശഹർ ജില്ലയിലെ അനുപ്ശഹറിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ട്രാക്ടറിൽ മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.