പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മൂന്ന്, ആറ്, എട്ട് എന്നീ സ്ഥലങ്ങളെ ജൂലൈ 27 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13, 14, 21, 25 എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാലാവധി ജൂലൈ 29 മുതല്‍ ഏഴു ദിവസത്തേക്കും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ കാലാവധി ഓഗസ്റ്റ് രണ്ടു വരെയും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 28 മുതല്‍ ഏഴു ദിവസത്തേക്കും ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 13, 17, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളെ ജൂലൈ 28 മുതലും പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 11, 12, 15, 16, 17, 18, 19, 20, 22, 23, 24, 26, 27, 28, 29, 30, 31, 32 എന്നീ സ്ഥലങ്ങളെ ജൂലൈ 29 മുതലും നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.