ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറെടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുന്നറിയിപ്പ് ബോർഡില്ലാതെ റോഡിന് കുറുകെ കയർ കെട്ടിയതിനും അശ്രദ്ധമായി അപകടങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ പൊതുമരാമത്ത് ജോലികൾ നടത്തിയതിനുമാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണച്ചുമതലയുള്ള അസിസ്റ്റന്‍റ് എൻജിനീയർക്കെതിരെ കേസെടുത്തത്. ബൈക്ക് യാത്രികനായ ജോണിയുടെ പരാതിയിൽ തൊടുപുഴ പോലീസും കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ട്. കരാറുകാരന് വീഴ്ച സംഭവിച്ചതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]