പത്തനംതിട്ട : മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് ഗവൺമെൻറ് ചിഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു. വെണ്ണിക്കുളത്തിന്റെ ജന്മദിനോടനുബന്ധിച്ച് നൽകിയ പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെണ്ണിക്കുളത്തിന്റെ കാവിതകൾ ഏറ്റവും ശ്രദ്ധേയമായിരുന്നു. കേരളം അറിഞ്ഞ മഹാകവികളിൽ പണ്ഡിതനും അറിയപ്പെട്ട സാഹിത്യകാരനും ആയിരുന്നു അദ്ദേഹമെന്ന് ഡോ.ജയരാജ് പറഞ്ഞു. പ്രവാസി സംസ്കൃതി അസോസിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെൻറ് ബഹനാൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് പുരസ്കാരം നൽകി.
സ്നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം പഞ്ചായത്ത് പ്രസിഡണ്ട് ജൂലി കെ വർഗീസ്, ഡോ.ജോസ് പാറക്കടവിൽ, ഡോ.സജി ചാക്കോ, പ്രവാസി സംസ്കൃതി അസോസിയേഷന്റെ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്കൂൾ പ്രിൻസിപ്പാൾ ഡോ. ജേക്കബ് എബ്രഹാം, സ്കൂൾ പ്രധാന അധ്യാപിക രജനി ജോയ്, സംസ്ഥാന പ്രസിഡൻറ് സാമുവേൽ പ്രക്കാനം, മിനി ഈപ്പൻ, ഷാജി പഴുർ, വിജു സ്കറിയ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.