മറയൂർ: നിയന്ത്രിത തോതിലുള്ള തീയിടൽ വന്യ ജീവികളുടെ നിലനില്പിന് സഹായകരമാകുന്നതായി വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ഇത് കാരണമാകുന്നതായി മൂന്നാർ വനം-വന്യജീവി ഡിവിഷൻ വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു. മൂന്നാർ വന്യജീവി ഡിവിഷന് കീഴിലുള്ള ദേശീയോദ്യാനങ്ങളായ ഇരവികുളം പാമ്പാടുംചോല, ആനമുടിചോല, വന്യജീവി സങ്കേതങ്ങളായ ചിന്നാർ, കുറിഞ്ഞിമല എന്നീ സംരക്ഷിത വനമേഖലകളിലെ പുൽമേടുകളിൽ വർഷംതോറും നവംബർ ഡിസംബർ മാസങ്ങളിൽ കൺട്രോൾ ബേണിങ് നടത്തിയിരുന്നു. ഇതുമൂലം മാർച്ച് മാസത്തോടെ പുതുനാമ്പുകൾ വളർന്ന് നല്ല പുൽമേടുകൾ രൂപം കൊണ്ടു.
നിയന്ത്രിത തീയിടൽ നടത്തിയില്ലെങ്കിൽ പുൽമേടുകളിൽ സിലിക്കയുടെ അംശം വർധിക്കുകയും വന്യജീവികൾക്ക് ഭക്ഷ്യയോഗ്യമല്ലാതായി തീരുകയും ചെയ്യും. പുതുനാമ്പുകൾ വരയാടുകൾ, ആന, മാൻ, മ്ളാവുകൾ ഉൾപ്പെടെയുള്ള സസ്യാഹരികളായ മൃഗങ്ങൾക്ക് ആഹാരമാവുകയും ചെയ്യുന്നു.ഇത്തരം ജീവികളുടെ നിലനില്പ് മാംസാഹാരികളായ കടുവ, പുലി തുടങ്ങിയ ജീവികളുടെ നിലനില്പിനെയും ആഹാരത്തിന് വേണ്ടി സസ്യാഹാരികളായ വന്യജീവികളെ ഭക്ഷിക്കുന്നതിന് വനത്തിൽ തന്നെ തുടരുന്നതിനും സാഹചര്യമൊരുക്കുന്നു. ഇത് മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും അവസരമൊരുക്കുന്നു.
ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളെ നിലനിർത്തി കൊണ്ടുപോകുന്നത് പ്രധാനമായും നിയന്ത്രിത തീയിടൽ മൂലമുണ്ടാകുന്ന ആഹാരലഭ്യതയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033