Saturday, July 5, 2025 12:53 pm

കെനിയയിൽ നികുതി വർധിപ്പിക്കാനുള്ള വിവാദ തീരുമാനം ഒടുവിൽ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്റോബി: കെനിയയിൽ നികുതി വർദ്ധിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് പ്രസിഡന്റ് വില്യം റൂട്ടോ. നികുതി വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആളിക്കത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. നികുതി വർദ്ധനയ്ക്കുള്ള ധനകാര്യ ബില്ല് ചൊവ്വാഴ്ച പാർലമെന്റിൽ പാസാക്കിയിരുന്നു.എന്നാൽ ബില്ലിൽ താൻ ഒപ്പിടില്ലെന്നും ബില്ല് പിൻവലിക്കപ്പെടുമെന്നും റൂട്ടോ ഇന്നലെ അറിയിച്ചു. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം അറിയിച്ചു. ബില്ല് പാസായതിന് പിന്നാലെ തലസ്ഥാനമായ നെയ്റോബിയിൽ സ്ഥിതി ചെയ്യുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് പ്രക്ഷോഭകാരികൾ അതിക്രമിച്ചു കയറിയിരുന്നു. ഇവരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്പും കണ്ണീർ വാതക പ്രയോഗവും നടത്തി.

പ്രക്ഷോഭകാരികൾ പാലർമെന്റിന്റെ ഒരു ഭാഗം കത്തിക്കുകയും ചെയ്തു. പാർലമെന്റിന്റെ ബേസ്മെന്റിൽ അഭയം തേടിയ എം.പിമാരെ ഭൂഗർഭ ടണലിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്.അതേസമയം, പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന കെനിയയിൽ പ്രസിഡന്റ് റൂട്ടോയ്ക്കെതിരെയും ജനരോഷം ശക്തമാണ്. കനത്ത പൊലീസ് വലയത്തിലായിരുന്ന നെയ്റോബിയിൽ ഇന്നലെ സ്ഥിതിഗതികൾ പൊതുവേ ശാന്തമായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...