തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണം. അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയും രംഗത്തെത്തി. ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം. രാജനൈതികതയല്ല .എല്ലാത്തിന്‍റേയും ഉരകല്ല്. മറ്റുള്ളവരുടെ വേദനകളെ കൂടി കണക്കിലെടുക്കണം. താൽക്കാലികമായ നേട്ടങ്ങൾക്ക് പിറകെ പോവുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.