Sunday, May 4, 2025 12:44 pm

ഇൻസ്റ്റഗ്രാം കമൻ്റിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രിൻസിപ്പലിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രിൻസിപ്പലിന് പരിക്ക്. സ്കൂൾ വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയക്ക് തലയ്ക്കു പരിക്കേൽക്കുകയും, ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വിദ്യാർത്ഥികൾ ഇട്ട കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥി ഇട്ട കമൻ്റിനെ തുടർന്ന് ചിലർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വിദ്യാർത്ഥികൾ വീണ്ടും അക്രമസക്തരായി ബഹളം വയ്ക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തത്. എന്നാൽ ഇതിനിടെ രംഗം ശാന്തമാക്കാൻ ഇടപെട്ട സ്കൂൾ പ്രിൻസിപ്പൽ പ്രിയ ഇവർക്കിടയിലേക്ക് വരുകയും സംഘർഷത്തിനിടെ വീഴുകയും നെറ്റിയിൽ സാരമായി പരിക്കേൽക്കുകയുമായിരുന്നു, എന്നാൽ കസേര ചുറ്റി അടിച്ചതിനിടക്ക് പ്രിൻസിപ്പലിന് തല്ല് കൊണ്ടതാണെന്നും പറയുന്നുണ്ട്. നിലവിൽ കാട്ടാക്കട പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകർ ചർച്ച നടത്തിവരികയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനവും പ്രതിഭകളെ ആദരിക്കലും മേയ് ഏഴിന്

0
പന്തളം : തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക...

ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച പത്തനംതിട്ട സ്വദേശി മലഞ്ചെരുവിൽ അകപെട്ടു ; രക്ഷപെടുത്തി അടൂര്‍ അഗ്നിരക്ഷാസേന

0
ചാരുംമൂട് : ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച കാറും ഡ്രൈവറും ചെങ്കുത്തായ...

പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട ; 460 ലിറ്റർ സ്പിരിറ്റ് പിടികൂടി

0
പാലക്കാട് : ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ...

കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി

0
കലഞ്ഞൂർ : കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി. വെള്ളിയാഴ്ച...