ഉത്തർപ്രദേശ്: നോയിഡയിൽ വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 26കാരനെ മൂന്നംഗ സംഘം മർദിച്ചുകൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡെപ്യുട്ടി കമ്മീഷണർ ഹൃതേഷ് കതേരിയ പറഞ്ഞു. ഗാസിയാബാദ് നിവാസിയായ അമൻ കസാന എന്ന വ്യക്തി രാത്രി 10.30ഓടെ കാറിൽ ഇന്ധനം നിറയ്ക്കാൻ ഖേദ ചൗഗൻപൂർ ഗ്രാമത്തിലെ സി.എൻ.ജി പമ്പിലെത്തിയതായിരുന്നു. ബന്ധുവായ അഭിഷേകും കൂടെയുണ്ടായിരുന്നു. അതേ സമയം ഇന്ധനം വാങ്ങാൻ എത്തിയ അജയ് എന്ന മറ്റൊരാളും ഇയാളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അജയ് തന്റെ കൂട്ടാളികളായ അങ്കുഷിനെയും റിഷബിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇവർ കൂട്ടമായി അമനെ മർദിക്കുകയായിരുന്നെന്ന് കതേരിയ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1