തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി പി രാജീവ്. സ്വകാര്യത സംരക്ഷിക്കാൻ കോടതിയുടെ നിർദേശമുണ്ട്. അതുപ്രകാരമുള്ള വിവരാവകാശ കമ്മീഷൻ നടപടിയിൽ സർക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമനടപടി സ്വീകരിക്കണമെന്ന് ഹേമ കമ്മീഷൻ ശുപാർശ ചെയ്‌തിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.’സർക്കാരിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. വ്യക്തിപരമായി പരിശോധിച്ച ശേഷം കാര്യങ്ങൾ പുറത്തുവിടണമെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. അത് പൂർണമായും പാലിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. അല്ലെങ്കിൽ വിവരാവകാശ കമ്മീഷന് പരിശോധിക്കാം’, പി രാജീവ് പറഞ്ഞു.വിഷയത്തിൽ സിപിഐ നേതാവ് ആനി രാജയും പ്രതികരണവുമായി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്നാണ് അവർ പറഞ്ഞത്. സമയബന്ധിതമായി സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണം. റിപ്പോർട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും അവർ പറഞ്ഞു. ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡൽഹിയിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.