Monday, December 30, 2024 5:38 pm

നിങ്ങളുടെ നിലവിലെ സ്കൂട്ടർ തന്നെ ഇലക്ട്രിക് ആക്കാം

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് വൈദ്യുത വാഹന വിപണി വൻ കുതിപ്പിലാണ്. ഈ രംഗത്തെ മികച്ച കമ്പനികൾ നേട്ടമുണ്ടാക്കുന്നു. പുതിയ നേട്ടങ്ങളുമായി ഒട്ടേറെ സ്റ്റാ‍ർട്ടപ്പുകളും ഈ രംഗത്തുണ്ട്. ഇപ്പോൾ വൈദ്യുത വാഹനരംഗത്ത് ശ്രദ്ധേയമാകുന്ന സ്റ്റാർട്ടപ്പാണ് സ്റ്റാരിയ മൊബിലിറ്റി. കമ്പനി ഈയിടെ ഏകദേശം 16.4 കോടി രൂപസമാഹരിച്ചിരുന്നു. ഇവി സാങ്കേതികവിദ്യ എല്ലാവർക്കും താങ്ങാനാവുന്നതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2018 ജൂലൈയിൽ ആണ് കമ്പനി രൂപീകരിച്ചത്.

സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നാല് പേറ്റൻറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. വൈദ്യുത സ്കൂട്ടറുകളുടെ റൈഡ് ഹിസ്റ്ററി, മൈലേജ്, പവർ തുടങ്ങിയ പ്രധാന വിവരങ്ങൾ ട്രാക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്ന ഒരു ആപ്പും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കമ്പനി വികസിപ്പിച്ച ഒരു കിറ്റ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഈ കിറ്റ് ഏത് ഗിയർലെസ് സ്കൂട്ടറുകളിലും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ പഴയ ബജാജ് ചേതക് അല്ലെങ്കിൽ ഹോണ്ട കൈനറ്റിക് പോലുള്ള കുറച്ച് വാഹനങ്ങളിൽ കിറ്റ് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഹോണ്ട ആക്ടീവ സ്കൂട്ടറുകളിൽ കിറ്റ് ഉപയോഗിക്കാൻ ആകും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. അടുത്ത 12 മുതൽ 15 മാസത്തിനുള്ളിൽ ടിവിഎസ് ജൂപ്പിറ്റർ, ഹോണ്ട ഡിയോ, സുസുക്കി ആക്‌സസ് എന്നിവയുൾപ്പെടെ ഒട്ടുമിക്ക സ്‌കൂട്ടർ മോഡലുകൾക്കും അംഗീകാരം.
ലഭിക്കുമെന്നാണ് സൂചന.

നിലവിലെ വാഹനങ്ങൾ വൈദ്യുതവാഹനങ്ങളാക്കാൻ 90,000 രൂപയാണ് ചാ‍ർജ് ഈടാക്കുന്നത്. പരിമിതമായ കാലത്തേക്കും സേവനങ്ങൾ നൽകുന്നുണ്ട്. 500,000 ഉപഭോക്താക്കൾക്ക് വരെ പ്ലാൻ പ്രയോജനപ്പെടുത്താൻ ആകും. ബാറ്ററി പാക്കും ചാർജറും ലഭിക്കും. പ്രൊപ്പൽഷൻ കിറ്റ്, ബ്ലൂടൂത്ത് ലോഗർ, ആപ്പ് എന്നിവ 50,000 കിലോമീറ്ററിലേക്ക് കിലോമീറ്ററിന് ഒരു രൂപ നിരക്കിൽ സബ്‌സ്‌ക്രിപ്ഷനിൽ ലഭിക്കും. വൈദ്യുതി അല്ലെങ്കിൽ പ്രീപെയ്ഡ് മൊബൈൽ ഫോൺ റീചാർജ് പോലെ, ആളുകൾ ഉപയോഗിക്കുന്ന സേവനത്തിൻെറ തുകയ്‌ക്ക് മാത്രം പണം നൽകിയാൽ മതി. കുറഞ്ഞ കാലയളവിലേക്ക് ഒരുപഭോക്താവ് സേവനം സബ്‌സ്‌ക്രൈബുചെയ്‌തുകഴിഞ്ഞാൽ സ്‌കൂട്ടർ ആപ്പ് വഴി എത്ര തുക വേണമെങ്കിലും റീചാർജ് ചെയ്‌ത് അത്രയും കിലോമീറ്ററുകൾ യാത്ര ചെയ്യാം. ഉദാഹരണത്തിന്, 30 രൂപയുടെ റീചാർജിൽ 30 കിലോമീറ്റർ സഞ്ചരിക്കാം.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു

0
തൃശ്ശൂർ: നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു. ചെള്ളിക്കയം വനമേഖലയിൽ താമസിക്കുന്ന...

കണ്ടെയ്നർ ലോറി പോസ്റ്റിൽ ഇടിച്ച് അപകടം ; ഒരാൾ ഗുരുതരാവസ്ഥയിൽ

0
മലപ്പുറം :എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വാഹനാപകടം. കണ്ടെയ്നർ ലോറി പോസ്റ്റിൽ ഇടിച്ചാണ്...

പെൺകുട്ടിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

0
ചെന്നൈ: ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ...

കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു

0
ഇടുക്കി : മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ...