തിരുവനന്തപുരം : പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ.
കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാന്‍ അറിയാമോ എന്ന്. എനിക്ക് ദേഷ്യം വന്നു. ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്നിട്ട് കുക്കിങ്ങ് എങ്ങനെ, കുക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കണമെങ്കില്‍ ആരെങ്കിലും കുക്ക് ചെയ്യണം. അത് ആണാവണമെന്നോ പെണ്ണാവണമെന്നോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ മാത്രമേ കുക്കിങ്ങില്‍ സമര്‍ത്ഥരാവാവൂ എന്ന ആ ഒരു പാട്രിയാര്‍ക്കല്‍ ശേഷിപ്പ് അറിയാതെ ഈ സമൂഹത്തിന്റെ മനസ്സിലുണ്ടെന്നും അതുപോലെ തന്നെയാണ് സ്ത്രീയും പുരുഷനും അടുത്ത് വന്നാല്‍ ആപത്തല്ലേ എന്ന് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മുന്നണിയില്‍ സ്ത്രീവിരുദ്ധര്‍ ഉണ്ടെന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ലെന്നും പക്ഷേ എല്ലാവരുടെയും ഉള്ളില്‍ ഒരു പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്റെ ബാക്കിശേഷിപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.