തിരുവനന്തപുരം : വര്‍ക്കലയില്‍ അനധികൃത പാചക വാതക സിലിണ്ടര്‍ ശേഖരം പിടികൂടി . ജുനു കുമാറിന്റെ പുരയിടത്തില്‍ നിന്നുമാണ് സിലിണ്ടര്‍ ശേഖരം കണ്ടെത്തിയത്. വര്‍ക്കല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
21 -ഓളം സിലിണ്ടര്‍ കണ്ടെടുത്തു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വാതകം മാറ്റി നിറയ്ക്കുന്നതിന് ആവശ്യമായ സാധനങ്ങളും കണ്ടെത്തി.