Wednesday, May 7, 2025 9:23 am

സഹകരണ പ്രസ്ഥാനങ്ങള്‍ സമാനതകളില്ലാത്തത് : മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര് : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ സമാനതകളില്ലാത്തതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വായ്പ്പൂര് സർവ്വീസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് സഹകരണ മേഖല. പക്ഷേ ചില മേഖലയിൽ നിന്നും ഇതിനെ തകർക്കുവാൻ നിഗൂഢ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ചെറുക്കുവാൻ സഹകാരികൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. കറൻസി നിരോധന സമയത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനം നേരിട്ടത് വലിയ വെല്ലുവിളിയാണ്. എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണന്ന് വ്യാപകമായ പ്രചരണം ഉണ്ടായി. അതിനെയെല്ലാം അവഗണിച്ച് സഹകരണ മേഖല നിലനില്‍ക്കുന്നത് സഹകാരികളുടെ വിജയമാണെന്നും അദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് ഉഷാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, മുന്‍ റാന്നി എം.എല്‍.എ രാജു എബ്രഹാം, കോപ്പറേറ്റീവ് എംപ്ലോയിസ് വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എം.ഡി കിരണ്‍, മല്ലപ്പള്ളി അസി.രജിസ്ട്രാര്‍(ജനറല്‍) എം.വി സുജാത, ബ്ലോക്ക് പഞ്ചായത്തംഗം ആനിരാജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആര്‍ കരുണാകരന്‍, ദീപ്തി ദാമോധരന്‍, അമ്മിണി രാജപ്പന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് ജോര്‍ജ്, എഴുമറ്റൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ് എസ് രവീന്ദ്രന്‍, കോട്ടാങ്ങല്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ, മുന്‍ ബാങ്ക് പ്രസിഡന്‍റുമാരായ ടി.കെ പുരുഷോത്തമന്‍ നായര്‍, കെ.ഇ അബ്ദുല്‍ റഹ്മാന്‍, അഡ്വ. ജോസ് വേഗാനില്‍, കെ സതീശ്, ബാങ്ക് സെക്രട്ടറി ടി.എ.എം ഇസ്മയില്‍, തോമസ് മാത്യു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.സുരേഷ്, കൊച്ചുമോന്‍ വടക്കേല്‍, നവാസ്ഖാന്‍, കെ.എം മുഹമ്മദ് സലിം, അഡ്വ.സിബി മൈലേട്ട്, ജോസഫ് ജോണ്‍, സുനില്‍ തോമസ്, ഒ.കെ അഹമ്മദ്, ടി.എസ് നന്ദകുമാര്‍, എ.ജെ ജോസഫ്, എം.എസ് ശശീന്ദ്ര പണിക്കര്‍, വി.ഇ ജബ്ബാര്‍കുട്ടി, സി.എച്ച് ഫസീല ബീവി, അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി നിയമത്തിനെതിരായ മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളിൽ ഭിന്നിക്കരുത് : മമത ബാനർജി

0
കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോള്‍ കലാപമുണ്ടായിട്ടില്ലെന്നും മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ...

വയോധികയുടെ കഴുത്തിലെ മാല അറുത്തെടുത്തു ; വസ്ത്രം വലിച്ചു കീറി അപമാനിച്ചു; സ്‌കൂട്ടറില്‍ രക്ഷപെടുന്നതിനിടെ...

0
പത്തനംതിട്ട : വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ അരികിലെത്തിയശേഷം വയോധികയുടെ...

ഇന്ത്യൻ സൈന്യത്തെയും സൈനികരെയും കുറിച്ച് അഭിമാനം തോന്നുന്നു – അരവിന്ദ് കെജ്‌രിവാൾ

0
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു....

മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം

0
വത്തിക്കാന്‍ : ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ...