Monday, May 5, 2025 1:57 pm

രാജ്യത്തിനു മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു : മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കാർഷിക മേഖലയോട് പ്രതിബദ്ധതയും ജനങ്ങളോട് ആഭിമുഖ്യവും സ്നേഹവും പുലർത്തും വിധം രാജ്യാന്തര തലത്തിൽ മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ കേരളത്തിലെ സഹകരണമേഖലയ്ക്ക് കഴിഞ്ഞതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ദേശീയ സഹകരണവാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സഹകാരികൾഒരുമിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണിത്. രണ്ടര ലക്ഷം കോടി രൂപ നിക്ഷേപമുള്ള മേഖലയായി സഹകരണമേഖല മാറിക്കഴിഞ്ഞു. ഭരണസമിതിയുടെ പ്രവർത്തനം മാത്രമല്ല ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കുന്നതിനൊപ്പം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ചിലയിടങ്ങളിൽ ആശങ്കയുണ്ടായപ്പോൾ സർക്കാർ തുറന്ന സമീപനമാണ് സ്വീകരിച്ചത്. നിക്ഷേപം തിരിച്ച് നൽകാൻ പ്രാപ്യമായ മേഖലയാണിതെന്ന് പ്രഖ്യപിച്ചത് മുഖ്യമന്ത്രിയാണ്. അതിനനുസരിച്ചാണ് പുനരുദ്ധാരണ സ്കീമും അഞ്ചുലക്ഷം രൂപവരെ തിരികെ നൽകാൻ കഴിയുന്ന നിക്ഷേപ ഗ്യാരണ്ടി സ്കീമും രൂപീകരിച്ചത്. ജീവനക്കാർക്കുള്ള സേവന വേതന വ്യവസ്ഥകൾ, സംഘങ്ങളുടെ ക്ലാസിഫിക്കേഷനുകൾ, ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം എന്നിവയിൽ മാറ്റം വരുത്താനും സർക്കാരിന് കഴിഞ്ഞു. ജനങ്ങളുടെ വിശ്വാസ്യത മുറുകെ പിടിച്ച് സമഗ്രമായ മാറ്റത്തിലേക്ക് മുന്നേറാൻ സഹകരണ മേഖലയ്ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ സോദരൻ അധ്യക്ഷത വഹിച്ചു. എം എം മണി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലിച്ചൻ,ജോയിൻ്റ് രജിസ്ട്രാർ (ജനറൽ ) റൈനു തോമസ്, ജോയിൻ്റ് ഡയറക്ടർ ആഡിറ്റ് ഷാൻ്റി തോമസ്, നിക്ഷേപഗാരണ്ടി ഫണ്ട് ബോർഡംഗം അനിൽ കൂവപ്ലാക്കൻ , കേരള ബാങ്ക് ഡയറക്ടർ കെ വി ശശി, വി സി അനിൽ, അസി. രജിസ്ട്രാർ ജനറൽ മോൻസി ജേക്കബ്ബ് മറ്റ് സഹകാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സഹകരണവകുപ്പ് ജോയിൻ്റ് രജിസ്ട്രാർ (ജനറൽ ) റൈനു തോമസ് പതാക ഉയർത്തിയതിനെത്തുടർന്ന് നെടുങ്കണ്ടം ബസ്റ്റാൻ്റിൽ നിന്നും സഹകാരികൾ പങ്കെടുത്ത സഹകരണ ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. 71 – മത് അഖിലേന്ത്യാ സഹകരണ വാരാഘോഷമാണ് ഈ വർഷം നടക്കുന്നത് .നവംബർ 14 മുതൽ നവംബർ 20 വരെയാണ് വാരാഘോഷം നടക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്സൈറ്റെന്ന് പരാതി

0
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കിയ സംഭവത്തിൽ പരാതി നൽകാൻ...

എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

0
മല്ലപ്പള്ളി : എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ...

നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

0
ക​ട​യ്ക്ക​ൽ: നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോ​ഷ്ടി​ച്ച ആം​ബു​ല​ൻ​സ്​ ചി​ത​റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ത​റ-​പാ​ങ്ങോ​ട്...

ഭീകരെ സഹായിച്ചയാൾ സുരക്ഷാസേനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു

0
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ആക്രമണം നടത്തിയ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകി...