ആലപ്പുഴ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശ ദമ്പതികള്‍ കടന്നു കളഞ്ഞു.
യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയതാണ് ദമ്പതികള്‍. ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇവര്‍ കടന്നു കളയുകയായിരുന്നു. എക്‌സാണ്ടര്‍, എലിസ എന്നിവരാണ് ആശുപത്രി അധികൃതരേയും പൊലീസിനേയും വെട്ടിച്ച് കടന്നു കളഞ്ഞത്. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ 9 നാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.