Sunday, April 13, 2025 6:53 am

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 28) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസലേഷനില്‍ ഇല്ല. ജില്ലയില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇവരില്‍ മൂന്നുപേര്‍ രോഗബാധിതരാണ്. ഇന്ന് പുതിയതായി മൂന്നുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസലേഷനില്‍ നിന്നും ഇന്ന്  രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 14 പേര്‍ ഉള്‍പ്പെടെ ആകെ 167 പേരെ നാളിതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ 13 പ്രൈമറി കോണ്‍ടാക്ടുകളും 31 സെക്കന്ററി കോണ്‍ടാക്ടുകളും വീടുകളില്‍ നിരീക്ഷണത്തില്‍ ആണ്. മറ്റ് ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ ഒരു സെക്കന്ററി കോണ്‍ടാക്ട് ജില്ലയില്‍ ഹോം ഐസലേഷനിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 333 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 21 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 378 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇന്ന്  95 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നാളിതുവരെ ജില്ലയില്‍ നിന്നും 3641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ജില്ലയില്‍ ഇന്ന് റിസള്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പോസിറ്റീവായും 3054 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 414 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 142 ടീമുകള്‍ ഇന്ന് ആകെ 9109 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രണ്ടുപേരെ ഐസലേഷനില്‍ പ്രവേശിപ്പിക്കുകയും ഒരാള്‍ക്ക് ഐസലേഷന്‍ അഡൈ്വസ് ചെയ്യുകയും ചെയ്തു. ആകെ 8858 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 37 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 21 കോളുകള്‍ ലഭിച്ചു.(ഫോണ്‍ നമ്പര്‍ 9205284484) ഇവയില്‍ 11 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, 10 കോളുകള്‍ (മെഡിക്കല്‍ – 8, നോണ്‍-മെഡിക്കല്‍ – 2) മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ഐവിആര്‍ കോള്‍ സെന്ററില്‍ ഇതുവരെ 210 മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും 197 നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും ലഭിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളളവര്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 423 കോളുകള്‍ നടത്തുകയും, 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സര്‍പ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 218 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ഇന്ന് 7 സെഷനുകളിലായി പരിശീലന പരിപാടികള്‍ നടന്നു. 15 ഡോക്ടര്‍മാരും, 35 നഴ്‌സുമാരും, 91 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 141 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. 8 ഡോക്ടര്‍മാരും, 3 നഴ്‌സുമാരും, ഉള്‍പ്പെടെ ആകെ 11 പേര്‍ക്ക് വെന്റിലേറ്റര്‍ പരിശീലനം നല്‍കി. നാളിതുവരെ 514 ഡോക്ടര്‍മാര്‍ക്കും, 1166 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3179 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 250 ഡോക്ടര്‍മാര്‍ക്കും, 339 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് നോണ്‍ മെഡിക്കല്‍ ആവശ്യവുമായി ബന്ധപ്പെട്ട് 9 കോളുകള്‍ ലഭിച്ചു (മെഡിക്കല്‍ 1, നോണ്‍മെഡിക്കല്‍ – 8). ഇവ വഴി വിവരം ലഭിച്ചത് അനുസരിച്ച് ഒരാള്‍ക്ക് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കി. 319 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി രോഗലക്ഷണമുളള ആരെയും ഇന്ന് കണ്ടെത്തിയിട്ടില്ല. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 69 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് പി.എച്ച്.സി./സി.എച്ച്.സി.കള്‍ കേന്ദ്രീകരിച്ച് ഗൈനക്കോളജിസ്റ്റുമാര്‍ ഗര്‍ഭിണികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് 230 പേര്‍ക്ക് സേവനം ലഭ്യമാക്കി. ഇതുവരെ ആകെ 872 ഗര്‍ഭിണികളെ പരിശോധിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ വിഷയങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുമായി ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കോവിഡ്-19 മായി ബന്ധപ്പെട്ട് ആശുപത്രികളുടെ തയ്യാറെടുപ്പുകള്‍, പ്രവര്‍ത്തനം എന്നിവ വിലയിരുത്തി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. രാവിലെ പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് അപകടം ; 13...

0
വരാപ്പുഴ: കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ്...

വയനാട്ടിലെ ടൗൺഷിപ്പ് ഭൂമിയിൽ ഇന്ന് മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം

0
വയനാട് : വയനാട്ടിലെ ടൗൺഷിപ്പ് ഭൂമിയിൽ ഇന്ന് മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ...

കനത്ത മഴയും ഇടിമിന്നലിലും ബിഹാറിലും ഉത്തർപ്രദേശിലുമായി 47 പേർ മരിച്ചു

0
പട്ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും ഉത്തർപ്രദേശിലുമായി 47 പേർ മരിച്ചു....

തുടർതോൽവികൾക്ക് ശേഷം വിജയത്തോടെ ഹൈദരാബാദിന്റെ മാസ് കംബാക്ക്

0
ഹൈദരാബാദ്: തുടർതോൽവികൾക്ക് ശേഷം ഹൈദരാബാദ് ഒടുവിൽ ചാർജായി. പഞ്ചാബ് കിങ്സ് ഉയർത്തിയ...