ന്യൂ ഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി. രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കൊറോണ അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തെലങ്കാനയിലാണ് മൂന്ന് പേര്‍ മരിച്ചത്. രാജസ്ഥാനില്‍ രണ്ട് പേരും. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ് തെലങ്കാനയില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 27ഉം ആന്ധ്രയില്‍ 21ഉം പേര്‍ക്ക് രോഗം കണ്ടെത്തി.
രാജ്യത്തെ കോവിഡ് അതിജാഗ്രത പ്രദേശങ്ങളായി 20 കേന്ദ്രങ്ങളെ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ മൊത്തം ഹോട്ട് സ്പോട്ടുകളുടെ എണ്ണം 42 ആയി. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണ്ണര്‍മാരോടും ലഫ് ഗവര്‍ണ്ണര്‍മാരോടും വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.