തിരുവനന്തപുരം: കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യുവാവിന്റെ മരണം കൊറോണ മൂലമല്ല. ആന്തരിക സ്രവങ്ങള്‍ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. യുവാവിന് കൊറോണ ലക്ഷണങ്ങളുള്ളതായി അഭ്യൂഹമുണ്ടായിരുന്നു.
കൊച്ചിയില്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ല ; കെ.കെ. ശൈലജ
RECENT NEWS
Advertisment