പത്തനംതിട്ട : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മൈക്രോഫിനാന്‍സ് പ്രതിനിധികള്‍ വീടുകള്‍തോറും കയറി പണം പിരിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയുമായി പോലീസ്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനത്തില്‍ എര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. മൈക്രോഫിനാന്‍സ് പ്രതിനിധികള്‍ ഇന്നത്തെ സാഹചര്യത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത് ആരോഗ്യകരമാകില്ല എന്നതിന്റെകൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മൈക്രോഫിനാന്‍സ് പണപ്പിരിവും ഭീഷണിയും : കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദേശം
RECENT NEWS
Advertisment