Saturday, May 17, 2025 2:42 am

പത്തനംതിട്ട കര്‍ശന നിയന്ത്രണത്തില്‍ ; 15 ദിവസത്തേക്ക് മതപരമായ ചടങ്ങുകളും പൊതുപരിപാടികളും ഒഴിവാക്കണം ; കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ഇല്ല ; നിസ്ക്കാരം വീടുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറഞ്ഞത് 15 ദിവസത്തേയ്ക്ക് പൊതുപരിപാടികളും മതപരമായ ചടങ്ങുകളും യോഗങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു.

ജില്ലയിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ രോഗബാധിത രാഷ്ട്രങ്ങളില്‍ നിന്നും വന്നവരോ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോ പങ്കെടുക്കാതിരിക്കാനും രോഗം പടരാതിരിക്കാനുമാണ് ഈ നിര്‍ദേശം.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക. ഞായറാഴ്ച പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍ക്കൊള്ളിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം. കുര്‍ബാനയില്‍ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കുമെന്ന് കളക്ടറുടെ നിര്‍ദേശപ്രകാരം മതമേലധ്യക്ഷന്മാര്‍ അറിയിച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്നും ഒഴിവാക്കാന്‍ പറ്റാത്ത മതപരമായ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തണമെന്നും പറഞ്ഞു. മുസ്ലീം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍ തന്നെ നിസ്‌കരിക്കണമെന്ന് നിര്‍ദേശിച്ചു.

രണ്ടു ദിവസത്തിനുള്ളില്‍ രോഗികളുമായി ബന്ധം പുലര്‍ത്തിയ ഏകദേശം 3000 ആളുകളെ നിരീക്ഷിച്ച് രോഗലക്ഷണമുള്ളവരെ കണ്ടെത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. വിവിധ മതമേലധ്യക്ഷന്മാര്‍, എ.ഡി.എം:അലക്സ് തോമസ്, തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയല്‍, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, ഡി.പി.എം ഡോ. എബി സുഷന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. രാകേഷ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍, താലൂക്ക്  ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...