പരിപാടികള്‍ നിര്‍ത്തിവച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലും അതത് സിഡിഎസുകളുടെ നേതൃത്വത്തിലും നടത്തിവരുന്ന വനിതാ ദിനാഘോഷ പരിപാടികളും വീട്ടിലൊരു കുടുംബശ്രീ ഉത്പന്ന കാമ്പയിനും ഈമാസം 15 വരെയുള്ള വിജിലന്റ് ഗ്രൂപ്പ് ട്രെയിനിംഗുകളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു അറിയിച്ചു. പുതിക്കിയ തീയതി പിന്നീട് അറിയിക്കും.
ദത്തെടുക്കല്‍ കുടുംബസംഗമം മാറ്റി
ജില്ലയില്‍ കോവിഡ് -19 (കൊറോണ) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നാളെ (9) പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡില്‍ നടത്താനിരുന്ന ദത്തെടുക്കല്‍ കുടുംബസംഗമം മാറ്റിവച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ് അറിയിച്ചു. ഫോണ്‍: 8281954196, 9048460213, 9497011814.