പത്തനംതിട്ട : കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി വ്യത്യസ്ത രീതിയിലുള്ള പ്രചാരണം മേക്കൊഴൂരില്‍ നടന്നു. കാര്‍ട്ടൂണുകളും പോസ്റ്ററുകളും ഒരുക്കിയാണ് രോഗപ്രതിരോധത്തിന്റെ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സഹകരണത്തോടെ ഒരുക്കിയത്.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവാണ് ഇവ രൂപകല്‍പ്പന ചെയ്തത്. കാഴ്ചക്കാരെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന വിധമാണ് പോസ്റ്ററുകളും കാര്‍ട്ടൂണുകളും തയ്യാറാക്കിയിട്ടുള്ളത്. കൊറോണ രോഗത്തെ സംബന്ധിച്ച മുന്‍കരുതല്‍ നടപടി എടുക്കുവാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം രോഗം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം ഉളവാക്കുന്നതുമായ രചനകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളുടെയും രോഗപ്രതിരോധത്തിനുള്ള വഴികള്‍ ലളിതമായ ആശയങ്ങളാക്കിയാണ് വരച്ചവതരിപ്പിച്ചത്. ശ്രദ്ധേയമായ രീതിയിലാണ് പരിപാടി അവതരിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. റവ: ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, രാജീവന്‍ നായര്‍, മധു കെ.ടി,റെജി പ്ലാന്തോട്ടം, ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. നിരവധിപേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.