Sunday, May 11, 2025 9:09 am

കൊവിഡ് 19 : ബോറിസ് ജോണ്‍സണും നരേന്ദ്ര മോദിയും ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ലോകത്താകമാനം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണില്‍ ചര്‍ച്ച നടത്തി. കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തു. പാരമ്പര്യേതര ഊര്‍ജ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ബോറിസ് ജോണ്‍സണ്‍ അഭിനന്ദിച്ചു. പാരിസ് ഉടമ്പടിയുടെ പ്രാധാന്യവും ചര്‍ച്ചയുടെ ഭാഗമായി.

വിവിധ മേഖലകളില്‍ ഇരുരജ്യവും തമ്മിലെ ബന്ധം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയും ഇരുവരും സംസാരിച്ചെന്ന് ബ്രിട്ടന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ സന്ദര്‍ശിക്കാന്‍  ജോണ്‍സണെ മോദി ക്ഷണിച്ചു. കൊവിഡ് 19 ഭീതി അകന്നതിന് ശേഷമായിരിക്കും തീയതി നിശ്ചയിക്കുക. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനില്‍ 590 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10 പേര്‍ മരിച്ചു. ഇന്ത്യയില്‍ 74 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

0
റിയാദ് : ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും....

ടോൾ ബൂത്തിൽ ശുചിമുറിയില്ല ; ദേശീയപാത അതോറിറ്റിക്ക് 12,000 രൂപ പിഴ ചുമത്തി

0
ചെന്നൈ: ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി...

കുൽഗാമിൽ അന്വേഷണ ഏജൻസിയുടെ വ്യാപക തിരച്ചിൽ

0
ദില്ലി : കുൽ​ഗാമിൽ സംസ്ഥാന അന്വേഷണ ഏജൻസി വ്യാപക തിരച്ചിൽ നടത്തുകയാണ്....

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....