Friday, May 16, 2025 11:54 am

കൊറോണ ; ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ നിന്ന് എത്തിയവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ വൈറസ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയിട്ടുള്ളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയവയുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

ഈ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് മേല്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കണ്‍ട്രോള്‍ റൂമിലെ 0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചശേഷം 14 ദിവസം കര്‍ശനമായി വീടുകളില്‍ തന്നെ കഴിയണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണം. ഫെബ്രുവരി 10ന് ശേഷം ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ യാത്രാവിവരങ്ങള്‍ ചോദിച്ചറിയണമെന്ന് ജില്ലയിലെ ആയൂര്‍വേദ, ഹോമിയോ, അലോപ്പതി തുടങ്ങിയ എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

പനി, ചുമ, തൊണ്ടവേദന എന്നിവയുള്ളവര്‍ ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എന്‍എച്ച്എം ഡയറക്ടറും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് കളക്ടര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മംഗളൂരു-ലക്ഷദ്വീപ് ചരക്ക് കപ്പൽ ‘എം.എസ്.വി സലാമത്ത്’ മുങ്ങി അപകടം ; ജീവനക്കാർ സുരക്ഷിതർ

0
മംഗളൂരു: മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോവുകയായിരുന്ന 'എം.എസ്.വി സലാമത്ത്' എന്ന ചരക്ക്...

പൊട്ടിയ പൈപ്പുകൾ ശരിയാക്കുന്നില്ല ; ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ വര്‍ധിക്കുന്നു

0
ഏനാത്ത് : പൊട്ടിയ പൈപ്പുകൾ ശരിയാക്കാത്തതിനാൽ ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ...

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ

0
ന്യൂഡൽഹി : പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട്...

നിയന്ത്രണം വിട്ടുവന്ന കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ...