മംഗളൂരു : നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ ആശുപത്രിയിൽ നിന്ന് കടന്നു. മംഗളൂരുവിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് സമാനമായ സംഭവം നടന്നിരുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന രണ്ട് കോഴിക്കോട് സ്വദേശികളാണ് അന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞത്. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.