പന്തളം : കേന്ദ്രമന്ത്രി ജോർജ് കുര്യന് പന്തളം നഗരസഭ ഒരുക്കിയ സ്വീകരണയോഗത്തിൽ നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ സമഗ്ര വികസനം അടങ്ങുന്ന വികസനരേഖ കൈമാറി. പന്തളം താലൂക്കാക്കി ഉയർത്തുക, ക്ഷേത്ര നഗരിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയെ നഗരസഭാ സെക്രട്ടറി ഇ.ബി.അനിതയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നഗരസഭ ചെയർമാൻ, ഡെപ്യൂട്ടി ചെയർപേഴ്‌സണൽ യു.രമ്യ, നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരും, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജും പങ്കെടുത്തു. നഗരസഭ ഓഫീസിൽ അരമണിക്കൂറോളം ചെലവഴിച്ച ശേഷമെണ് കേന്ദ്രമന്ത്രി മടങ്ങിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1