സമൂഹത്തെ കാര്‍ന്നുതിന്നുന്ന കൈക്കൂലിക്കും അഴിമതിക്കുമെതിരെ പോരാടുവാന്‍ ജനങ്ങളോടൊപ്പം അവരുടെ ശബ്ദമായി പത്തനംതിട്ട മീഡിയായും. കേരളത്തില്‍ ഇപ്പോള്‍ അഴിമതി കൊടികുത്തി വാഴുകയാണ്. കൈക്കൂലി നല്‍കാതെ ഒന്നും നടക്കാത്ത അവസ്ഥയാണ്. നികുതി കൊടുത്ത് സാധാരണ ജനങ്ങള്‍ കുത്തുപാളയെടുത്തുകൊണ്ടിരിക്കുകയാണ്. ചില ഉദ്യോഗസ്ഥര്‍ അഴിമതി രാജാക്കന്മാരായി മാറിക്കഴിഞ്ഞു. രാഷ്ട്രീയവും യൂണിയനും കൂടെ നില്‍ക്കുമ്പോള്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഇത്തരം പുഴുക്കുത്തുകളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുവാന്‍ പത്തനംതിട്ട മീഡിയാ ഒരുങ്ങുകയാണ്.
അഴിമതിയും കൈക്കൂലിയും വെളിവാക്കുന്ന രഹസ്യ വീഡിയോ ചിത്രങ്ങളും ഫോണ്‍ കോള്‍ ശബ്ദരേഖയും ആര്‍ക്കും ഞങ്ങള്‍ക്ക് നല്‍കാം. വാര്‍ത്തയുടെ പ്രാധാന്യം അനുസരിച്ച് പതിനായിരം രൂപ വരെ പ്രതിഫലവും നിങ്ങള്‍ക്ക് ലഭിക്കും. നല്കുന്ന തെളിവുകളുടേയും രേഖകളുടേയും പൂര്‍ണ്ണ അവകാശം Eastindia Broadcasting Pvt. Ltd. ന് മാത്രമായിരിക്കും. മറ്റാര്‍ക്കെങ്കിലും നല്കിയിട്ടുള്ളതോ പ്രസിദ്ധീകരിച്ചിട്ടുള്ളതോ ആയ തെളിവുകള്‍ക്കും രേഖകള്‍ക്കും പ്രതിഫലം ലഭിക്കുന്നതല്ല. മൊബൈല്‍ ഫോണുകളോ ആധുനിക സ്പൈ ക്യാമറകളോ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാം. വീഡിയോയുടെ ഒപ്പം ശബ്ദവും ലഭിക്കണം. നല്‍കുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്ററുമായി ബന്ധപ്പെടാം. ഫോണ്‍ 94473 66263, 85471 98263.