പത്തനംതിട്ട : കേരളത്തിലെ ഭരണത്തിൽ നടക്കുന്ന അഴിമതിയും ധൂർത്തും അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് കനത്ത തിരിച്ചടിയാകുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പ്രസ്താവിച്ചു. ഇടതു ഭരണത്തിൽ കേരളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങൾ പരിഹരിക്കുവാനും കർഷക താൽപര്യങ്ങൾ സംരക്ഷിക്കുവാൻ മനസ്സുകാണിക്കാത്ത ഇടത് ഭരണം മന്ത്രിസഭാ നാലാം വാർഷികത്തിൻ്റെ പേരിൽ നടത്തുന്ന വലിയ ധൂർത്ത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും പി.ജെ ജോസഫ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയും ശക്തി തെളിയിക്കുമെന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം പഞ്ചായത്ത് മുൻസിപ്പൽ കോർപറേഷനുകളിലും യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങൾ കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.
കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ, സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ് എം.പി, സംസ്ഥാന ഭാരവാഹികളായ ജോസഫ് എം പുതുശ്ശേരി, പ്രഫ ഡി.കെ ജോൺ, ജോൺ കെ മാത്യൂസ്, സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ, കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വർഗ്ഗീസ്, ഡോ. ജോർജ് വർഗ്ഗീസ് കൊപ്പാറ, വർഗ്ഗീസ് ജോൺ, തോമസ് മാത്യു ആനിക്കാട്, സാം ഈപ്പൻ, ടി.എബ്രഹാം, ജോർജ് മാത്യൂ, ജോൺസൻ കുര്യൻ, റോയി ചാണ്ടപ്പിള്ള ജോസ് കൊന്നപ്പാറ, ഷിബു പുതുക്കേരിൽ, ജോസ് പഴയിടം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സൈമൺ എബ്രഹാം, വി.പി. എബ്രഹാം, ജേക്കബ് കുറ്റിയിൽ സാം മാത്യൂ വല്യക്കര, വർഗീസ് ചള്ളക്കൽ, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ, ദീപു ഉമ്മൻ, ഉമ്മൻ മാത്യു വടക്കേടം, രാജീവ് താമരപ്പള്ളി, വൈ രാജൻ, പോഷക സംഘടനാ ജില്ലാ പ്രസിഡൻ്റുമാരായ തോമസ്കുട്ടി കുമ്മന്നൂർ, ബിനു കുരുവിള ,അക്കമ്മാ ജോൺസൻ, എന്നിവർ പ്രസംഗിച്ചു.