പന്തളം: പട്ടികജാതി ഭൂമി ഇടപാടില്‍ കൈക്കൂലി വാങ്ങിയ കൗൺസിലർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പന്തളം നഗരസഭാ കൗൺസിലിൽ യു.ഡി എഫ് പ്രതിഷേധവും ഉപരോധവും. ഇന്ന് നടന്ന കൌണ്‍സില്‍ യോഗത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. വിഷയം അജണ്ടയിൽ ഒന്നാമതായി ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തിന്റെ തുടക്കത്തില്‍ ആവശ്യപ്പെട്ടെങ്കിലും അജണ്ടയിൽ ഉൾപ്പെടുത്താത്ത കാര്യം ചർച്ച ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് ചെയർപേഴ്സൺ സ്വീകരിച്ചത്.
ഇതോടെ യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായപ്പോൾ കൗൺസിൽ പിരിച്ചുവിട്ടു. തുടർന്ന് പ്രകടനമായെത്തിയ കൗൺസിലർമാർ നഗരസഭാ ഓഫീസ്സിനു മുമ്പിൽ ഉപരോധസമരം നടത്തി. കൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ഉപരോധസമരത്തിനു നേതൃത്വം നൽകി. കൌണ്‍സിലര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പന്തളം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ വിജിലൻസ് ഡയറക്ടർക്കും വിജിലൻസ് ഡി.വൈ.എസ്.പിക്കും പന്തളം പോലീസിലും പരാതി നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k