കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് ജയിലില്‍ ഭീഷണിയെന്ന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. നേരത്തെ എന്‍ഐഎ കോടതിയിലും സരിത് സമാന ഹര്‍ജി നല്‍കിയിരുന്നു. എന്‍ഐഎ കോടതിയില്‍ നല്‍കിയ മൊഴി തന്നെയാണെങ്കില്‍ വീണ്ടും രഹസ്യമൊഴി നല്‍കേണ്ടതുണ്ടോ എന്ന് കോടതി സരിത്തിനോട് ചോദിച്ചു.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിലാണ് സരിത് മൊഴി നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് അഭിഭാഷകന്‍ മുഖേന സരിത് അറിയിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും രഹസ്യമൊഴി എടുത്തത്.