ചെന്നൈ : നടന്‍ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ൽ സൂര്യ ഹൈക്കോടതിയെ സമീപിച്ചതിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നത്. പണമുള്ളവര്‍ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണ്. നടന്മാര്‍ ജനങ്ങള്‍ക്ക് മാതൃകയാവണമെന്നും കോടതി വിമർശിച്ചു.
പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങള്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ ചോദിച്ചു. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോള്‍ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിര്‍മിച്ചതാണെന്ന് ഓര്‍ക്കണമെന്നും ജഡ്ജി പറഞ്ഞു.