ദുബൈ : ഫാൻസി ആഭരണം നൽകി ആഡംബര ചെറുകിട വിൽപനക്കാരനിൽ നിന്ന് ഒന്നേകാൽ ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യൻ വംശജൻ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബൈ വാണിജ്യ കോടതി. കബളിപ്പിക്കപ്പെട്ടയാൾക്ക് പ്രതി 90,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷമാണ് തട്ടിപ്പ് നടന്നത്. നായിഫിലെ ഷോപ്പിലെത്തിയ തട്ടിപ്പുകാരൻ പ്രീമിയം ബ്രാൻഡ് സ്വർണ വളയാണെന്ന് അവകാശപ്പെട്ട് 125,000 ദിർഹമിന് മൂന്നു വളകൾ വിൽപന നടത്തുകയായിരുന്നു. ഇയാളെ വിശ്വസിച്ച് ഇടപാട് നടത്തിയ കടയുടമ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വെറും 35,000 ദിർഹം വിലയുള്ള ആഭരണമാണ് നൽകിയതെന്ന് വ്യക്തമായത്. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതി വാണിജ്യപരമായ തട്ടിപ്പ് നടത്തിയതായി കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് 90,000 ദിർഹമും അഞ്ച് ശതമാനം പലിശയും ചേർത്ത് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1