ന്യൂഡല്‍ഹി : സർവ്വകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രീംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവ്വകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്.
സർവ്വകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ സർവ്വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയിരുന്നു.