Wednesday, April 2, 2025 7:47 pm

ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതിവിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതിവിധി ഇന്ന്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരുടെ ഹരജികളിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഹർജി തള്ളിയാൽ പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആണെന്നാണ് പ്രതികളുടെ വാദം. എന്നാൽ പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് വിടുതൽ ഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ കടുത്ത നിലപാട് എടുത്തിരുന്നു.

സാമ്പത്തിക അഭിവൃദ്ധിക്കായി, രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. എറണാകുളത്തെ ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പത്മയും വടക്കാഞ്ചേരി സ്വദേശി റോസ്ലിനും ആണ് കൊല്ലപ്പെട്ടത്. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ്, അന്ധവിശ്വാസത്തിന്‍റെ പേരിൽ നടത്തിയ നരബലി ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും കൊലപാതകവും പുറംലോകം അറിഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃതമായി വിൽപ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകൾ പിടിച്ചെടുത്തു

0
തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പന നടത്തിയിരുന്ന...

നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ വെച്ച് കണ്ടെത്തി

0
കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ വെച്ച്...

പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടികൂടി

0
മലപ്പുറം: പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂർ ജങ്ഷനിലെ...

വിസ്മയ കേസ് ; പ്രതി കിരണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

0
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി...