തിരുവനന്തപുരം: അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പെ അനുമതി നല്‍കിയത് അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.
നടപടി അപക്വവും അപകടകരവുമാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം ഓക്‌ഫോര്‍ഡ് വാക്‌സിനായ കോവീഷല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു.
വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.