Sunday, May 11, 2025 6:12 am

പാഴ്‌സൽ ഭക്ഷണത്തിലൂടെയും വസ്ത്രങ്ങളിലൂടെയും കൊറോണ പകരുമോ ; അറിയാം

For full experience, Download our mobile application:
Get it on Google Play

ലോകത്ത്‌ കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം കൂടുമ്പോൾ ആളുകളുടെ പരിഭ്രാന്തിയും ഉത്കണ്ഠയും കൂടുകയാണ്. സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലുകളും വർധിക്കുന്നു. ഇടയ്ക്കിടെ കൈകൾ കഴുകുക, വീടിനുള്ളിൽ തന്നെ കഴിയുക, സാമൂഹിക അകലം ശീലിക്കുക ഇവയെല്ലാം വൈറസ് വ്യാപനം തടയാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങളും സർക്കാരുകളും വൈറസ് പടരുന്നത് തടയാൻ ഇവ ശീലമാക്കുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളാണ് കൊറോണക്കാലത്തെ ഒരു വെല്ലുവിളി.

അത്തരമൊരു വ്യാജ പ്രചാരണം ആയിരുന്നു പത്രങ്ങളിലൂടെ കൊറോണ വൈറസ് വ്യാപിക്കും എന്നത്. എന്നാൽ ഇതു വാസ്തുതാവിരുദ്ധമാണെന്നു ലോകമെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും വ്യക്തമാക്കി. കൊറോണ വൈറസ് പകരുമോ എന്ന സംശയത്തിൽ മറ്റുള്ളവർ സ്പർശിച്ച പ്രതലങ്ങളിൽ തൊടുന്നത് ഒഴിവാക്കുകയാണ് പലരും. ചില പ്രതലങ്ങളിൽ കൊറോണ വൈറസിനു ദീർഘസമയം നിലനിൽക്കാൻ സാധിക്കുമെങ്കിലും ഒരു പ്രതലത്തിൽ തൊടുന്നതും അണുബാധയിലേക്കു നയിക്കുന്നതും തീർത്തും വ്യത്യസ്തമായ കാര്യമാണെന്ന് ഡോ. ഫഹീം യൂനസ് ട്വിറ്ററിൽ കുറിച്ചു. കൈകൾ നന്നായി കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് മുഖത്തു തൊടാതിരിക്കുക. ഇവ ചെയ്താൽ തന്നെ രോഗ വ്യാപന സാധ്യത കുറയ്ക്കാൻ സാധിക്കും.

എങ്കിലും ഈ ലോക്ഡൗൺ സമയത്ത് ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. അത്രയ്ക്ക് അത്യാവശ്യമാണെകിൽ മാത്രമേ ഇങനെ ചെയ്യാവൂ. കാരണം സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി ഏജന്റിന്റെ ആരോഗ്യം ഈ സമയത്തെ യാത്രകൾ മൂലം അപകടത്തിലായേക്കാം. പാഴ്‌സൽ ഭക്ഷണമോ ചൈനീസ് ഭക്ഷണമോ വൈറസ് പരത്തും എന്ന ഭീതി വേണ്ട. ഹോട്ടലുകളിൽ തയാറാക്കി പാഴ്‌സൽ ആയി വാങ്ങുന്ന ഭക്ഷണത്തിലൂടെ വൈറസ് പകരില്ലെന്നു ഫഹീം യൂനസ് പറയുന്നു. രോഗം ബാധിച്ച ഒരു വ്യക്തിയുടെ ചുമയിലൂടെയും തുമ്മലിലൂടെയും പുറത്തു വരുന്ന തുള്ളികൾ (ഡ്രോപ്‌‌ലെറ്റ്സ്) ആരോഗ്യമുള്ള ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ വന്നാൽ മാത്രമേ രോഗം പകരൂ. ഇത് ഭക്ഷണത്തിലൂടെ പകരുന്ന രോഗമല്ല. ഭക്ഷണം വൃത്തിയായി ഉണ്ടാക്കുന്നിടത്തോളം ഭക്ഷണത്തിലൂടെ വൈറസ് പകരുമെന്ന പേടി വേണ്ട.

കൊറോണ വൈറസ് ചില പ്രതലങ്ങളിൽ ദീർഘനേരം ഇരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുകേട്ട് നിങ്ങൾ സംശയാലു ആകേണ്ട. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയി വന്നശേഷം കുളിച്ച് വസ്ത്രം മാറേണ്ട കാര്യമൊന്നുമില്ല. പരിഭ്രാന്തിയുടെ ഒരാവശ്യവുമില്ല. കൈകൾ വൃത്തിയായി കഴുകുക, ദിവസം ഒരു തവണയെങ്കിലും കുളിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ചെയ്താൽ മതി. വസ്ത്രത്തിലൂടെ വൈറസ് പകരുമെന്ന ഭയം വേണ്ട. ചില പ്രതലങ്ങൾ കൊറോണ വൈറസിന്റെ വാഹകരാണ് എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഒരു അണുനാശിനി ഉപയോഗിച്ച് അവിടം വൃത്തിയാക്കുക. ഓർക്കുക, ഇത് പ്രതിരോധത്തിന്റെ സമയമാണ്. കെട്ടുകഥകൾ വിശ്വസിച്ച് ആശങ്കപ്പെടേണ്ട സമയമല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. വെടിനിർത്തൽ ധാരണ...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

0
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...