തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി. ഇന്‍സിഡന്റ് കമാന്റര്‍മായി പോലീസുദ്യോഗസ്ഥരെ നിയമിക്കാനും നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് മുന്‍ഗണയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസിനെ ഏല്‍പ്പിക്കുന്നതില്‍ അമര്‍ഷവുമായി കളക്ടര്‍മാരും രംഗത്തെത്തി. ഇന്‍സന്റ് കമാണ്ടര്‍മാരായി പോലീസിനെ നിയമിക്കുന്നതിലാണ് അതൃപ്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം മറികടന്നുവെന്നാണ് കളക്ടര്‍മാരുടെ ആക്ഷേപം.