കോഴിക്കോട് : ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും കോഴിക്കോട് മൊയ്തീൻ പളളി തൽക്കാലം തുറക്കില്ല. നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് മൊയ്തീൻ പള്ളി പരിപാലന സമിതി അറിയിച്ചു. തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തൽക്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് ജുമാ മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.
കൊവിഡ് 19 : കോഴിക്കോട് മൊയ്തീൻ പളളിയും തൽക്കാലം തുറക്കില്ല
RECENT NEWS
Advertisment