Thursday, April 17, 2025 3:38 pm

പ്രവാസികളെ കയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ; നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി കുവൈത്തും യുഎഇയും ; വിമാന സര്‍വീസിന് കേന്ദ്രം അനുമതി നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ്: യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാന സര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം. അതേസമയം യുഎഇയില്‍ പുതുതായി 277 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം. ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. ഈ അവസരം ഉപയോഗപ്പെടുത്തി ഫിലിപ്പിന്‍സ്, ലബനോന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഗള്‍ഫിലെ അവരുടെ പൗരന്മാരെ ഇതിനകം നാട്ടിലെത്തിച്ചുകഴിഞ്ഞു.

പ്രായമായവരും രോഗികളും വിസാകാലാവധി കഴിഞ്ഞവരും നാട്ടില്‍ അടിയന്തരമായി എത്തേണ്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുബായിലെ നൈഫടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെ കഴിയുന്ന സാധാരണക്കാരായ തൊഴിലാളികളെ അടിയന്തിര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിമുക്ത കായംകുളം പദ്ധതി ; 12 പാൻമസാലക്കടകൾ നീക്കംചെയ്തു

0
കായംകുളം : ലഹരിമുക്ത കായംകുളം പദ്ധതിയുടെ ഭാഗമായി 12 പാൻമസാലക്കടകൾ...

പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

0
മീററ്റ്: പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന...

മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന്...

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ലഹരി ആരോപണവുമായി നിര്‍മാതാവ്

0
കൊച്ചി: സിനിമാ നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ...