ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി.
പ്രതിദിന മരണത്തിലും വർധനയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ആകെ മരണം 1,92,311 ആയി. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.